അലെക്‌സ് ചാംപര്‍ലെയ്‌ന് യൂറോ കപ്പ് നഷ്ടമാവും

ലണ്ടന്‍: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ട് മാസത്തെ വിശ്രമം നിര്‍ദേശിച്ച ഇംഗ്ലണ്ട് വിങര്‍ അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്‌ന് അടുത്ത മാസം നടക്കുന്ന യൂ റോ കപ്പ് ഫുട്‌ബോളില്‍ കളിക്കാനാവില്ല. താരത്തിന്റെ ക്ല ബ്ബായ ആഴ്‌സനലിന്റെ കോച്ച് ആഴ്‌സന്‍ വെങറാണ് ഇക്കാര്യമറിയിച്ചത്.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ഫെബ്രവരി 23ന് നടന്ന മല്‍സരത്തിനിടെയാണ് ചാംപര്‍ലെയ്‌ന് പരിക്കുപറ്റിയത്. ജൂലൈ ആദ്യവാരത്തില്‍ മാത്രമേ താരം തിരിച്ചുവ രുകയുള്ളൂവെന്നും യൂറോ കപ്പില്‍ കളിക്കാനുള്ള സാധ്യത വിരളമാണെന്നും വെങര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it