Districts

അലി ബാഖവി മറക്കാനാവാത്ത വ്യക്തിത്വമെന്ന് ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: പ്രബോധകനും സംഘാടകനുമായ മഹാവ്യക്തിത്വത്തെയാണു കഴിഞ്ഞദിവസം അന്തരിച്ച അലി ബാഖവിയിലൂടെ സമുദായത്തിന് നഷ്ടമായതെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അഭിപ്രായപ്പെട്ടു. തനിക്കു ശരിയെന്നു ബോധ്യമായത് ഉറക്കെ പറയുകയും അതു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കാനായി സംസ്ഥാനമൊട്ടാകെ വിശ്രമരഹിതമായി ഓടിനടക്കുകയും ചെയ്ത അദ്ദേഹം വരുംതലമുറയ്ക്ക് പകര്‍ത്താന്‍ ഒട്ടേറെ മാതൃകകള്‍ ബാക്കിവച്ചാണ് യാത്രയായിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം പ്രബോധന ദൗത്യങ്ങള്‍ക്കും കേരള പണ്ഡിത സമൂഹത്തിനും പ്രത്യേകിച്ച് ഇമാംസ് കൗണ്‍സിലിനുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Next Story

RELATED STORIES

Share it