Second edit

അലി അബ്ദുല്ല സാലിഹ്

യമനിലെ അലി അബ്ദുല്ല സാലിഹ് കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞു തലസ്ഥാന നഗരമായ സന്‍ആയില്‍ വലിയ ആഘോഷമായിരുന്നുവത്രേ. ഹൂഥി പ്രക്ഷോഭകാരികളുമായി പിണങ്ങി വീണ്ടും യമന്‍ പ്രസിഡന്റാവാന്‍ ചരടുവലിച്ച സാലിഹിന്റെ വാസസ്ഥലത്തേക്ക് ഇരച്ചുകയറിയ പോരാളികള്‍ ഭക്തശിരോമണിയായ മുന്‍ പ്രസിഡന്റിന്റെ മുറിയില്‍ കണ്ടത് ഒന്നാന്തരം സ്‌കോച്ച് വിസ്‌കിയും ലബ്‌നാനില്‍ നിന്നുള്ള നാടന്‍ മദ്യവുമായിരുന്നു.ചെങ്കടല്‍ത്തീരത്തുള്ള തഇസില്‍ ഒരു ചെക്‌പോസ്റ്റ് നിയന്ത്രിച്ചിരുന്ന കാലംതൊട്ടേ സാലിഹ് പണമുണ്ടാക്കാനുള്ള വഴിയെന്തെന്നു കണ്ടുപിടിച്ചിരുന്നു. 1978ല്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത അദ്ദേഹം പിന്നീട് 21 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നത് തനിക്കു ചുറ്റും ബന്ധുക്കളുടെയും സ്വന്തം ഗോത്രത്തില്‍ നിന്നുള്ള പടയാളികളുടെയും പിന്തുണയോടെയാണ്. ദരിദ്ര രാഷ്ട്രമായി യമനെ നിലനിര്‍ത്തുന്നതില്‍ സാലിഹ് വന്‍ വിജയമായിരുന്നു. അത്യാഡംബരത്തിന്റെ തുരുത്തായി സാലിഹിന്റെ കൊട്ടാരം മാറി. 2011ല്‍ അറബ് വസന്തത്തിന്റെ ഭാഗമായി യമനികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അവരെ വെടിവച്ചിട്ട സാലിഹ്, എല്ലാ അറബ് ഏകാധിപതികളെയും പോലെ പ്രക്ഷോഭകാരികളെ അല്‍ഖാഇദയായി വിശേഷിപ്പിച്ചു. അതേ സാലിഹ് തന്നെ സലഫികളുമായും ഇസ്‌ലാമികരുമായും തരംപോലെ സഹകരിക്കുകയും ചെയ്തു. യുഎഇയും സൗദി അറേബ്യയുമായി ചേര്‍ന്ന് ഹൂഥികളെ മറിച്ചിടാന്‍ രഹസ്യമായുണ്ടാക്കിയ കരാറാണ് സാലിഹിനു വിനയായത്.
Next Story

RELATED STORIES

Share it