Sports

അലിയുടെ ഭൗതികശരീരം ജന്മനാടായ ലൂയിസ് വില്ലെയിലെത്തി

ന്യൂയോര്‍ക്ക്: അന്തരിച്ച അമേരിക്കയുടെ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഭൗതികശരീരം ജന്‍മനാടായ ലൂയിസ് വില്ലെയിലെത്തി. താന്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ തന്നെ ഇനി അദ്ദേഹത്തിന് അന്ത്യ വിശ്രമം. അരിസോണയില്‍ നിന്ന് വിമാനമാര്‍ഗം ലൂയിസ്‌വില്ലെയിലെത്തിയ അലിയുടെ മൃതദേഹത്തിനൊപ്പം ഭാര്യ ലോണിയും ചില കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് അലിയുടെ ഖബറടക്കം.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവരടക്കം വലിയൊരു നിര തന്നെ കബറടക്കത്തില്‍ സംബന്ധിക്കും. ശനിയാഴ്ചയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ബോക്‌സറായ അലി മരണത്തു കീഴടങ്ങിയത്.
Next Story

RELATED STORIES

Share it