Gulf

അലിയാര്‍ കോതമംഗലത്തിന് യാത്രയയപ്പ് നല്‍കി

അലിയാര്‍ കോതമംഗലത്തിന് യാത്രയയപ്പ് നല്‍കി
X


അല്‍ ഖോബാര്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റിയംഗവും സാമൂഹിക, കായിക രംഗത്തെ സജീവ വ്യക്തിത്വവുമായ അലിയാര്‍ കോതമംഗലത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നസീബ് പത്തനാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഫോറം റീജ്യനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍ ഉപഹാരം കൈമാറി. ചടങ്ങില്‍ അബ്ദുസ്സലാം പേരാമ്പ്ര, കോയ ഫറോക്ക്, റഹീം വടകര, ഷറഫുദ്ദീന്‍ എം ടി, അബ്ദുല്‍ അലി കളത്തിങ്ങല്‍, അഷ്‌റഫ് മേപ്പയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it