Movies

'അലിഗഢിന്റെ' പേരുമാറ്റാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

അലിഗഢിന്റെ പേരുമാറ്റാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
X
aligarh

ന്യൂഡല്‍ഹി: മനോജ് ബജ്‌പേയിയുടെ അലിഗഢ് എന്ന സിനിമ നിരോധിക്കുകയോ പേരുമാറ്റുകയോ വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി  തള്ളി.
ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. പരാതി വ്യക്തിപരമാമാണെന്നും പൊതുതാല്‍പര്യമല്ലെന്നും അതിനാല്‍ ഈ പരാതിയെ അനുകൂലിക്കാന്‍ ആവില്ലെന്നും  വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.

ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഹസന്‍ ഖാനാണ് കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it