Flash News

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
X
amu

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ക്യാംപസിലെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ എത്തിയ പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. മെഹ്താബ്, മുഹമ്മദ് വാഖിഫ് എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സംഘര്‍ഷം. പുലര്‍ച്ചെ രണ്ടുമണിയോടെ ക്യാംപസിന് പുറത്ത് നിന്ന് വന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലിസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിനെ  തുടര്‍ന്ന് സംഘര്‍ഷം കൂടുതല്‍ ശക്തമാവുകയായിരുന്നു.  രജിസ്ട്രാറുടെ ഓഫിസും ചില വാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ അഗ്നിക്കിരയാക്കി.  സാംഭാല്‍, അസംഗഡ്, ഗാസിപൂര്‍ എന്നീ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടത്.
Next Story

RELATED STORIES

Share it