അലിഗഡ് മലപ്പുറം കേന്ദ്രം രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈഫൈ കാംപസ്

പെരിന്തല്‍മണ്ണ: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ- 2020’മിഷന്റെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈഫൈ കാംപസായി അലിഗഡ് മലപ്പുറം കേന്ദ്രം മാറി. 30 ലക്ഷം രൂപ മുതല്‍മുടക്കി ല്‍ ആസൂത്രണം ചെയ്തിരുന്ന വൈഫൈ പദ്ധതി, പ്രധാനമന്ത്രിയുടെ വിഷന്‍ ഡിജിറ്റല്‍- 2020 പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്ലും അമേരിക്കന്‍ കമ്പനിയായ കോഡ്ജനും സംയുക്തമായാണ് കാംപസില്‍ പദ്ധതി നടപ്പാക്കുന്നത്. 14 എംബിപിഎസ് വേഗത്തില്‍ എല്ലാവര്‍ക്കും പ്രത്യേകം അക്കൗണ്ട് സംവിധാനത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സര്‍ സയ്യിദ് ഡേ ദിനാഘോഷങ്ങളുടെ ഭാഗമായി കാംപസില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് കോ- ഓപറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ ഇഖ്ബാല്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ സുകുമാരന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരണം നല്‍കി. ഡെപ്യൂട്ടി ജിഎം എ എല്‍ വിഷ്ണുനാഥ്, ഏരിയാ മാനേജര്‍ എ ന്‍ ഭാസ്‌കരന്‍, അസിസ്റ്റന്റ് ജിഎം ടി രാധാകൃഷ്ണന്‍, ഡിവിഷനല്‍ എന്‍ജിനീയര്‍മാരായ രവിചന്ദ്രന്‍, എം എസ് അജയന്‍, പി എ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹീം ഹാജി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ പ്രഫസര്‍ ആബിദ് ഹുസയ്ന്‍ തങ്ങള്‍, സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. എ കെ രാമകൃഷ്ണന്‍, അല്‍ സലാമ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സാദിഖ്, അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it