അലിഗഡ്: ഫണ്ട് നിഷേധിച്ച നടപടി ജനാധിപത്യ വിരുദ്ധം-എന്‍ കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സ്ഥാപിച്ച ഓഫ് കാംപസ് സെന്ററു കള്‍ക്കുള്ള ഫണ്ട് നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിദ്യാര്‍ഥി സമൂഹത്തിന്റെയും ജനാധിപത്യത്തിന്റെയും താല്‍പര്യത്തിന് വിരുദ്ധമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. ചട്ടം 377 പ്രകാരം ലോക്‌സഭയില്‍ വിഷയം അവതരിപ്പിച്ചു. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വയംഭരണാവകാശം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.
കേന്ദ്രത്തിന്റെ ഏകപക്ഷീയമായ നീക്കത്തിന്റെ തെളിവാണ് മലപ്പുറം ഉള്‍പ്പെടെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സ്ഥാപിച്ച ഓഫ് കാംപസ് സെന്ററുകള്‍ക്ക് ഫണ്ട് നിഷേധിച്ച നടപടി. ജനാധിപത്യ വിരുദ്ധമായ ഈ കേന്ദ്ര സര്‍ക്കാര്‍ നടപടി നീതികരിക്കാവുന്നതല്ല.
അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയുടെ മലപ്പുറത്തേതുള്‍പ്പെടെയുള്ള മൂന്ന് ഓഫ് കാംപസ് സെന്ററുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം നല്‍കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it