അലിഗഡ് ഓഫ് കാമ്പസില്‍ പ്ലസ് ടു സ്‌കൂള്‍ ആരംഭിക്കും: മന്ത്രി അബ്ദുറബ്ബ്

ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറത്തെ ഓഫ് കാമ്പസില്‍ പ്ലസ് ടു സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഇവിടെ നിന്ന് ജയിക്കുന്ന കുട്ടികള്‍ക്ക് അലിഗഡ് മുസ്്‌ലിം സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് സീറ്റ് ലഭിക്കുന്നതിന് ഇളവുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അലിഗഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലേക്ക് മലപ്പുറം സെന്ററില്‍ വച്ച് നടത്തിയ പ്രവേശന പരീക്ഷയില്‍ കൃത്രിമം നടന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയതായി വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ആരോപണം അന്വേഷിച്ചിരുന്നു. സുതാര്യമായാണ് പരീക്ഷ നടന്നതെന്ന് ബോധ്യപ്പെട്ടു. മലപ്പുറം ഓഫ് കാംപസിലെ ബിടെക്, ബിഎഡ് കോഴ്‌സുകള്‍ അടുത്തിടെ നിര്‍ത്തിയിരുന്നു. ഈ കോഴ്‌സുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായും വിസി അറിയിച്ചു.
Next Story

RELATED STORIES

Share it