Movies

അലിഗഡില്‍ അലിഗഡ് സിനിമയ്ക്ക് നിരോധനം

അലിഗഡില്‍ അലിഗഡ് സിനിമയ്ക്ക് നിരോധനം
X
aligarh

ന്യൂഡല്‍ഹി: വിവാദമായ അലിഗഡ് സിനിമയ്ക്ക് അലിഡ് യൂണിവേഴ്‌സിറ്റിയിലും പ്രദേശത്തും നിരോധനം. സിനിമ അലിഗഡ് യൂണിവേഴ്‌സ്റ്റിയെയും അദ്ധ്യാപകരെയും മോശമാക്കുന്നു എന്ന വിദ്യാര്‍ത്ഥികളുടെയും ചില മുസ്‌ലിം സംഘടനകളുടെയും പ്രതിഷേധത്തെതുടര്‍ന്നാണ് സിനിമയ്ക്ക് വിലക്ക് വീണത്. സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് സിനിമയെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത പറഞ്ഞു. സിനിമയുടെ പേര് മാറ്റണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മനോജ് ബാജ്‌പേയി ആണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സര്‍വകലാശാലയിലെ മുന്‍ അധ്യാപകനായ ശ്രീനിവാസ രാമചന്ദ്ര സൈറിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. സൈറസ് സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. സ്വവര്‍ഗ്ഗാനുരാഗിയെന്ന പേരില്‍ കോളജില്‍ നിന്ന് സൈറസിന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി നിലപാട് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. വിധി വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സൈറസ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Sri-Sri
Next Story

RELATED STORIES

Share it