അലിഗഡിന് പിന്തുണയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ന്യൂനപക്ഷപദവി വിഷയത്തില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് പിന്തുണ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അലിഗഡ് സര്‍വകലാശാലയെ ന്യൂനപക്ഷ ഇതര വിദ്യാഭ്യാസ സ്ഥാപനമായി നിര്‍വചിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതു പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. 1967ല്‍ കേന്ദ്ര സര്‍വകലാശാലയായാണ് എഎംയു ആരംഭിച്ചതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി, ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. 1981ലാണ് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷപദവി നല്‍കിയത്.
Next Story

RELATED STORIES

Share it