kasaragod local

അലാമി തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍

കാഞ്ഞങ്ങാട്: തൃശൂരില്‍ നടക്കുന്ന 11ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലേക്ക് (ഐഎഫ്എഫ്ടി) വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത 'അലാമി' തിരഞ്ഞെടുക്കപ്പെട്ടു.കോളിച്ചാല്‍ പ്രാന്തര്‍കാവ് സ്വദേശിയായ വിനു നിര്‍മാണവും സംവിധാനവും നിര്‍വ്വഹിച്ച നാലാമത്തെ ചിത്രമാണ് അലാമി. ഇതിന്റെ പ്രിവ്യൂ നേരത്തെ കാഞ്ഞങ്ങാട്ട് നടത്തിയിരുന്നു. റെഡ് ഷൂസ്, മാധവിക്കുട്ടിയുടെ കഥയെ ആധാരമാക്കിനിര്‍മിച്ച കടല്‍വക്കത്തൊരു വീട്, നീല എന്നീ ചിത്രങ്ങള്‍ വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അഞ്ചുവര്‍ഷത്തെ പ്രയത്‌നഫലമായാണ് സുഹുത്തുക്കളുടെ സഹായത്തോടെ 'അലാമി' പൂര്‍ത്തീകരിച്ചത്‌കെട്ടിടനിര്‍മാണ തൊഴിലാളിയായും നാടക സംവിധായകനായും പ്രവര്‍ത്തിച്ചു കിട്ടിയ സമ്പാദ്യമാണ് വിനു അലാമിയുടെ നിര്‍മാണത്തിന് മൂലധനമാക്കിയത്.
ചിത്രം ഗൃഹസദസുകളിലേക്ക് നേരിട്ടത്തെി പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് അന്തരാഷ്ട്രമേളയിലേക്ക് ക്ഷണം ലഭിക്കുന്നത്.ദുര്‍ബലരും നിരായുധരുമായ മനുഷ്യര്‍ അവരറിയാതെ അദൃശ്യമായ അധിനിവേശത്തിന്റെ ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചാണ് അലാമിയുടെ അനുഭവങ്ങളിലൂടെ സിനിമ സംസാരിക്കുന്നത്.
നാടകനടന്‍ കെപിഎസി ഹരിദാസാണ് കേന്ദ്ര കഥാപാത്രമായി വേഷമിട്ടത്. താര പരിവേഷമില്ലാത്ത നാട്ടിന്‍ പുറത്തുകാരായ നിരവധിപേര്‍ തനിമയുള്ള കഥാപാത്രങ്ങളായി സ്‌ക്രീനിലത്തെുന്നു. തിരക്കഥാരചനയും വിനുവാണ് നിര്‍വഹിച്ചത്.
ഛായാഗ്രഹണം അമീറലി ഒളവറ, പ്രശാന്ത് അമ്പലത്തറ എന്നിവരും എഡിറ്റിങ് ഷിജു നൊസ്റ്റാള്‍ജിയ, ശബ്ദ ക്രമീകരണം കൃഷ്ണകുമാര്‍ നീലേശ്വരം, കലാസംവിധാനം കൃഷ്ണന്‍ കോളിച്ചാല്‍ എന്നിവരും നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it