kannur local

അലയടിക്കുന്ന തിരമാലകള്‍ക്കൊപ്പം ആവേശമായി പ്രീ മാരത്തണ്‍



കണ്ണൂര്‍: ജില്ലയിലെ സാഹസിക വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ 19ന് സംഘടിപ്പിക്കുന്ന ബീച്ച് മാരത്തണിന് മുന്നോടിയായി പ്രീ മാരത്തണ്‍ സംഘടിപ്പിച്ചു. രണ്ടു കിലോ മീറ്റര്‍ കടലിലൂടെയും രണ്ടു കിലോ മീറ്റര്‍ കരയിലൂടെയുമാണ് ഓടേണ്ടിയിരുന്നത്. കരയിലും കടലിലുമായി ഓടേണ്ട ഭാഗം കൃത്യമായി വേര്‍തിരിച്ച് വെള്ളത്തില്‍ അടയാള കമ്പുകള്‍ സ്ഥാപിച്ചാണ് പ്രീ മാരത്തണ്‍ സംഘടിപ്പിച്ചത്. കടല്‍ വെള്ളത്തില്‍ അലയടിക്കുന്ന തിരമാലകള്‍ക്കൊപ്പമുള്ള ഓട്ടം പങ്കെടുത്തവര്‍ക്കും കാഴ്ചക്കാര്‍ക്കും വ്യത്യസ്തമായ സാഹസികാനുഭവമാണ് ഉണ്ടാക്കിയത്. പ്രീ മാരത്തോണ്‍ ആസ്വദിക്കാന്‍ നിരവധി വിനോദ സഞ്ചാരികളും കായിക പ്രേമികളും ഉണ്ടായിരുന്നു. ജില്ലാ കലക്്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡിഎസ്്‌സി ലഫ്റ്റനന്റ് കേണല്‍ കുമാര്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം പി ഹാബിസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സംബന്ധിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് 19ന് സംഘടിപ്പിക്കുന്ന മാരത്തോണിന് ആകെ 8 കിലോമീറ്ററാണുണ്ടാവുക. നാലു കിലോമീറ്റര്‍ വെളളത്തിലൂടെയും നാലു കിലോമീറ്റര്‍ കരയിലുടെയും. വിജയികള്‍ക്ക് യഥാക്രമം 60000, 40000, 20000 എന്നിങ്ങിനെയാണു സമ്മാന തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 17വരെ ഡിടിപിസി ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04972706336, 9645454500..
Next Story

RELATED STORIES

Share it