World

അലബാമയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് വിജയം

അലബാമ: യുഎസിലെ അലബാമയില്‍ നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. അലബാമയില്‍ നിന്ന് സെനറ്റിലേക്ക്  റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ റോയ് മൂറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡൗഗ് ജോന്‍സ് വിജയിച്ചു. 25 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് അലബാമയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്നത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡൗഗ് ജോന്‍സ് 49.9 ശത—മാനം വോട്ടും മൂര്‍ 48.4 ശതമാനം വോട്ടും നേടി. തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന അഭിപ്രായ സര്‍വേകളില്‍ റോയ് മൂറിനായിരുന്നു മുന്‍തൂക്കം.  ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത വിജയം ട്രംപിന് കനത്ത തിരിച്ചടിയായി.   ഇതോടെ സെനറ്റിലെ റിപബ്ലിക്കന്‍ ഭൂരിപക്ഷം 51-49 ആയി ചുരുങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂറിനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത് വന്‍ വിവാദമായിരുന്നു. കൗമാരക്കാരികളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. എന്നാല്‍ മൂര്‍ ആരോപണം നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷവും ട്രംപ് മൂറിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it