Cricket

അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്റ്റീവ് സ്മിത്തിന്

അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്റ്റീവ് സ്മിത്തിന്
X


കാന്‍ബെറ: മുന്‍ ക്രിക്കറ്റ് ഇതിഹാസതാരം അലന്‍ ബോര്‍ഡറിന്റെ പേരില്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ ഏര്‍പ്പെടുത്തിയ അലന്‍ബോര്‍ഡന്‍ പുരസ്‌കാരത്തിന് ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് അര്‍ഹനായി. ഈ വിഭാഗത്തില്‍ 162 വോട്ട് ലഭിച്ച ഡേവിഡ് വാര്‍ണര്‍ക്കെതിരേ 246 വോട്ടുകള്‍ നേടിയാണ് സ്മിത്ത് പുരസ്‌കാരം സ്വന്തമാക്കിയത്. 2015ന് ശേഷം നായകന്റെ രണ്ടാം പുരസ്‌കാരമാണിത്. കൂടാതെ, മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡും സ്മിത്തിനെ തേടിയെത്തി. ആസ്‌ത്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിനെ പിന്തള്ളിയാണ് സ്മിത്ത് അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച ട്വന്റി20 താരത്തിനുള്ള അവാര്‍ഡ് ആരോണ്‍ ഫിഞ്ച് സ്വന്തമാക്കി. സഹതാരമായ ആദം സാംപയെ ഒരു വോട്ടിന് പിന്തള്ളിയാണ് ആസ്‌ത്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, മുന്‍ വനിതാതാരം ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലേര്‍പ്പെടുത്തിയ ബെലിന്‍ഡ ക്ലാര്‍ക്ക് അവാര്‍ഡ് ആസ്‌ത്രേലിന്‍ വനിതാതാരം എലിസ പെറി സ്വന്തമാക്കി. 2016ന് ശേഷം താരത്തിന്റെ രണ്ടാം അവാര്‍ഡാണിത്. പുരുഷ ഡൊമസ്റ്റിക് പ്ലെയറിനുള്ള  പുരസ്‌കാരം ജോര്‍ജ് ബെയ്‌ലിയും വനിതാ ഡൊമസ്റ്റിക് താരത്തിനുള്ള പുരസ്‌കാരം ബെത്ത് മൂണിയും സ്വന്തമാക്കി.
Next Story

RELATED STORIES

Share it