palakkad local

അലനല്ലൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഏറെ മുന്നില്‍

അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷന്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥി യൂസഫ് അലനല്ലൂര്‍ ഏറെ മുന്നില്‍. എടത്തനാട്ടുകര,അലനല്ലൂര്‍, തിരുവിഴാംകുന്ന്, ഭീമനാട്, കോട്ടോപാടം, തച്ചനാട്ടുകര എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത്.
ഡിവിഷന്‍ നിലവില്‍ യുഡിഎഫിന്റെതാണ്. യുഡിഎഫില്‍ സിദ്ദിഖ് ആണ് സ്ഥാനാര്‍ഥി. ലീഗിലെ വിമതനായ നാസര്‍ കൊമ്പത്തും, സിപിഎമ്മിന്റെ ദിനേഷും ഇവിടെ ജനവിധി തേടുന്നു. മലയോര മേഖലയായ ഈ ഡിവിഷന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നു. ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് കൃത്യമായി ഈ ഡിവിഷനില്‍ ചെലവഴിച്ചിട്ടില്ല.
ഈ കുറവുകളെല്ലാം മുന്‍നിര്‍ത്തിയാണ് എസ്ഡിപിഐയുടെ യൂസഫ് പ്രചാരണ രംഗത്തുള്ളത്. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കണ്ടമംഗലം മലയോര മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഇപ്പോഴും കൃത്യമായി ലഭിച്ചിട്ടില്ലാത്ത മേഖലക ളിലെ പ്രശ്‌നങ്ങള്‍ വിവേചനമില്ലാതെ പരിഹരിച്ച് വികസനം പൂര്‍ണമാക്കണമെന്ന ആ വശ്യവുമായി ഈ ഡിവിഷനിലെ വോട്ടര്‍മാര്‍ പരാതിയുമായി വരുന്നത് എസ്ഡിപിഐയില്‍ പ്രതീക്ഷയുള്ളതു കൊ ണ്ടാണെന്നും ജനങ്ങള്‍ പറയുന്നു. തച്ചനാട്ടുകര മേഖലയില്‍ ഇനിയും കുടിവെള്ളം, വൈദ്യുതി കിട്ടാതെ കുടുംബങ്ങ ള്‍ കഴിയുന്നുണ്ടെന്നും ഇതിനെല്ലാം ശാശ്വത പരിഹാരം കാണുമെന്നും യൂസഫ് അലനല്ലൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it