അലങ്കാരമല്‍സ്യ മേഖലയുടെ വികസനം; സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ സംയുക്ത ഗവേഷണ പദ്ധതി

കൊച്ചി: രാജ്യത്തെ അലങ്കാരമല്‍സ്യ മേഖലയുടെ വികസനത്തിനു ദേശീയതലത്തില്‍ സംയുക്ത ഗവേഷണ പദ്ധതി. കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ ഇന്ത്യയിലെ ഏഴ് ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. അലങ്കാരമല്‍സ്യങ്ങളുടെ വിത്തു ല്‍പാദനം, കൃഷി, വിപണനം എന്നിവ വികസിപ്പിക്കുന്നതിനു വേണ്ടി ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം.
ശക്തമായ വിപണന ശൃംഖലകള്‍ ഒരുക്കി രാജ്യത്ത് അലങ്കാരമല്‍സ്യ ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നതിനു പദ്ധതി ഊന്നല്‍ നല്‍കും. കൃത്രിമ തീറ്റ ഉല്‍പാദനം, രോഗനിര്‍ണയം, വിപണി സാധ്യതകള്‍ സൃഷ്ടിക്കല്‍, കര്‍ഷകര്‍ക്കു പരിശീലനം, സംരംഭകത്വം തുടങ്ങിയവയാണു പദ്ധതിയുടെ മറ്റു പ്രധാന ലക്ഷ്യങ്ങ ള്‍. പദ്ധതി  ഉദ്ഘാടനം സിഎംഎഫ്ആര്‍ഐയി ല്‍ നടന്ന ചടങ്ങില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ കെ ജെന നിര്‍വഹിച്ചു.
സിഎംഎഫ്ആര്‍ഐക്ക് പുറമെ, ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജല മല്‍സ്യകൃഷി ഗവേഷണ സ്ഥാപനം, ബാരക്പൂരിലെ കേന്ദ്ര ഉള്‍നാടന്‍ മല്‍സ്യഗവേഷണ സ്ഥാപനം, ലഖ്‌നോ ആസ്ഥാനമായ നാഷനല്‍ ബ്യൂറോ ഓഫ് ജനിറ്റിക് റിസോഴ്‌സസ്, ചെന്നൈയിലെ കേന്ദ്ര ഓരുജല മല്‍സ്യകൃഷി ഗവേഷണ സ്ഥാപനം, മുംബൈയിലെ കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ സ്ഥാപനം, ഉത്തരാഖണ്ഡിലെ ഡയറക്ടറേറ്റ് ഓഫ് കോള്‍ഡ് വാട്ടര്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളാണു സംയുക്ത ഗവേഷണ പദ്ധതിയില്‍ പങ്കാളികളാവുന്നത്.
Next Story

RELATED STORIES

Share it