World

അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി: 1000ലധികം സര്‍വീസുകള്‍ റദ്ദാക്കി

അറ്റ്‌ലാന്റ: ജോര്‍ജിയ തലസ്ഥാനമായ അറ്റ്‌ലാന്റയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി 1000ലധികം സര്‍വീസുകള്‍ റദ്ദാക്കി. വൈദ്യുതി മുടക്കം പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അറ്റ്‌ലാന്റയിലെ ഹാര്‍ട്‌സ് ഫീല്‍ഡ്-ജാക്‌സണ്‍ വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങിയത്.  വിദേശരാജ്യങ്ങളില്‍ നിന്നു വന്നിറങ്ങേണ്ട വിമാനങ്ങളെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ദിനംപ്രതി 2500ഓളം വിമാനങ്ങള്‍ സര്‍വീസ് നടത്തുകയും രണ്ടര ലക്ഷത്തിലധികം യാത്രക്കാര്‍ ആശ്രയിക്കുകയും ചെയ്യുന്ന ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് അറ്റ്‌ലാന്റയിലേത്.
Next Story

RELATED STORIES

Share it