Flash News

അറ്റോര്‍ണി ജനറല്‍ : പരിഗണനാപട്ടികയില്‍ മുന്നില്‍ സാല്‍വെ



ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനത്തു നിന്ന് വിരമിക്കാന്‍ മുകുള്‍രോഹത്കി താല്‍പര്യം പ്രകടിപ്പിച്ചിരിക്കെ അടുത്ത അറ്റോര്‍ണി ജനറല്‍ ആരെന്ന വിഷയത്തില്‍ ചര്‍ച്ച സജീവം. രാജ്യത്തെ പ്രമുഖ അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ ഏറ്റവും മുന്നില്‍. നേരത്തേ തന്നെ അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ സാല്‍വെയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിറ്റിങിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സാല്‍വെ അതിന് തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ വീണ്ടും സമീപിച്ചതായും അദ്ദേഹം വിസമ്മതിച്ചതായും സാല്‍വെയുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ പദവിയേല്‍പ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലാക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. കെ കെ വേണുഗോപാലാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍.  എന്നാല്‍, 86 വയസ്സായ വേണുഗോപാലിനെ ഇത്തരത്തിലൊരു പദവിയേല്‍പ്പിക്കണോയെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറിന്റെ പേര് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it