Kollam Local

അറ്റക്കുറ്റപ്പണിക്കിടെ ബോട്ട് കത്തിനശിച്ചു

കൊല്ലം: കാവനാടിന് സമീപം അരവിള കണിയാംകടവില്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ബോട്ട് കത്തിനശിച്ചു. യാര്‍ഡില്‍ ഇന്നലെ വൈകീട്ട് 3.30നാണ് സംഭവം. വെല്‍ഡിങ് നടന്നുകൊണ്ടിരിക്കെ ഡീസല്‍ടാങ്കിലേയ്ക്ക് തീപടരുകയായിരുന്നു. 3000 ലിറ്റര്‍ ഡീസല്‍ ടാങ്കിലുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരുന്ന രണ്ടുബോട്ടുകള്‍ സമീപത്തുണ്ടായിരുന്നു.
ഇവ പെട്ടെന്ന് കായലിലേയ്ക്ക് തള്ളിയിറക്കിയതുമൂലം വന്‍ദുരന്തം ഒഴിവായി.
ചന്ദനത്തോപ്പിലെ ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെല്ലാം അവിടേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം.
ശക്തികുളങ്ങര വെളിപുരയിടത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍, രണ്ട് കുളച്ചല്‍ സ്വദേശികള്‍ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story

RELATED STORIES

Share it