Flash News

അറ്റക്കുറ്റപ്പണിക്കിടെ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അറ്റക്കുറ്റപ്പണിക്കിടെ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
X


ഇരിട്ടി: വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കെ സ്‌കൂള്‍ ബസ്സിനു തീ പിടിച്ചു. ഇരിട്ടി കീഴൂര്‍ കുന്നില്‍ എംജി കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന വി എം വെഹിക്കിള്‍ മോട്ടോര്‍ വര്‍ക് ഷോപ്പില്‍ ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം.തലനാരിഴയ്ക്കാണ് വന്‍തുരന്തം ഒഴിവായത്.
ഉളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കുളിന്റെ സ്‌കുള്‍ ബസ്സാണ് കത്തിയത്.അറ്റകുറ്റപ്പണിക്കായി വര്‍ക്ക്‌ഷോപ്പിലെത്തിച്ച ബസ്സിന്റെ തകരാര്‍ പരിഹരിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെ ബാറ്ററിയില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും തീ ആളിപ്പടരുകയുമായിരുന്നു.
തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളി കത്തുകയായിരുന്നു.
പ്രദേശത്ത് ജലക്ഷാമം രൂക്ഷമായത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ കെടുത്തിയത്.
കത്തിയ ബസ്സിനു സമീപത്തുണ്ടായിരുന്ന ഡസന്‍കണക്കിന് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്റര്‍, ഫയര്‍മാന്‍ കെ.വി വിജീഷ്, ജറിജിത്ത്, എ വി ജീഷ്, ഹോം ഗാര്‍ഡുമാരായ സി.ചന്ദ്രന്‍, പി.പി ബിനോയി, എംജി അശോകന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it