Kollam Local

അറ്റകുറ്റപ്പണിയില്ല; നടപ്പാലം അപകടാവസ്ഥയില്‍

ചവറ:ദേശീയപാതയില്‍ ചവറ പാലത്തിനു സമാന്തരമായി നിര്‍മിച്ചിട്ടുള്ള നടപ്പാലം തുരുമ്പെടുക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്ന് മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ മുന്‍കൈയെടുത്താണ് ഈ നടപ്പാലം നാടിന് സമര്‍പ്പിച്ചത്.
ഈനടപ്പാതയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ഷീറ്റുകളും കമ്പികളും തുരുമ്പെടുത്ത് തകരുന്ന സ്ഥിതിയിലെത്തി നില്‍ക്കുന്നത്.കൂടാതെ രാത്രികാലങ്ങളില്‍ പാലത്തില്‍ ലൈറ്റുകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറുന്നുണ്ട്.
ചവറ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നതിന് പരിഹാരമായിട്ടാണ് കൊച്ചി കേന്ദ്രമാക്കിയ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് പാലത്തിന് സമാന്തരമായി നടപ്പാലം നിര്‍മിച്ചത്.അറ്റകുറ്റ പണികള്‍ സമയത്ത് നടത്താത്തതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍ നട യാത്രക്കാര്‍ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്.യാത്ര ചെയ്യുന്ന സമയങ്ങളില്‍ തറയിലിട്ടിരിക്കുന്ന ഷീറ്റുകള്‍ താഴേക്ക് ഇളകി വീയുമോയെന്ന പേടിയുണ്ടാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it