thrissur local

അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തി തദ്ദേശഭരണ വകുപ്പിനു കൈമാറണമെന്ന്



ചാവക്കാട്: പാലംകടവ് നടപ്പാലത്തിന്റെ അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്തി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി റവന്യൂ മന്ത്രിക്ക് വീണ്ടും നിവേദനം നല്‍കി. കനോലി കനാലിനു കുറുകെ കടപ്പുറംഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ ഇരുമ്പ്് പാലത്തിന്റെ പടികളൂം മറ്റും തുരുമ്പെടുത്ത് ദ്രവിച്ച് അപകടാവസ്ഥയിലാണുള്ളത്. ഇത് വഴി നടക്കുന്നവര്‍ ദ്രവിച്ച ഈ ഭാഗത്ത് ചവിട്ടി വീഴാനുള്ള സാധ്യത ഏറെയാണ്. പാലത്തില്‍വഴി വിളക്കില്ലാത്തതിനാല്‍ രാത്രിയില്‍ യാത്രക്കാരുടെ കാലുകള്‍ പടിയുടെ ദ്രവിച്ച ഭാഗത്ത് കുടുങ്ങി അപകടമുണ്ടാകുകയും ചെയ്യുന്നുണ്ട്്. കടപ്പുറം പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും ജോലികള്‍ക്കായി പോകുന്നവരും ആശ്രയിക്കുന്ന പാലമാണിത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഈ പാലത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അബൂബക്കര്‍ ഹാജി നേരത്തെ ജില്ലാ കലക്ടര്‍ക്കും മറ്റു വകുപ്പ് അധികാരികള്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ യോഗം വിളിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പാലത്തിലെ ഇരുമ്പു ഷീറ്റുകള്‍ മാറ്റണമെന്നും ജനങ്ങള്‍ക്കു സുരക്ഷിതമായി നടന്നുപോകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അബൂബക്കര്‍ ഹാജി മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it