Pathanamthitta local

അറുവച്ചാന്‍കുഴി-ഐത്തല-ഇട്ടിയപ്പാറ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും



റാന്നി: അറുവച്ചാന്‍കുഴി-ഐത്തല-ഇട്ടിയപ്പാറ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് സാങ്കേതികാനുമതി ലഭിക്കാന്‍ വൈകുകയായിരുന്നു.പമ്പയാറിന് വലതുകരയില്‍ കൂടി റാന്നി നിയോജക മണ്ഡലത്തിന്റെ വടക്കേയറ്റത്തുളള  അറുവച്ചാന്‍കുഴിയില്‍ തുടങ്ങി ഐത്തലയില്‍ എത്തി ഇട്ടിയപ്പാറയില്‍ അവസാനിക്കുന്ന റോഡാണ് ആധുനിക രീതിയില്‍ വികസിപ്പിക്കാന്‍ എംഎല്‍എ പദ്ധതി തയ്യാറാക്കിയത്. അറുവച്ചാന്‍കുഴി മുതല്‍ നവേദയ വരെയുള്ള 12 കിമീ ദൂരംറോഡ് വികസിപ്പിക്കുവാനാണ് ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കിയത് പഴയ ഷെഡ്യൂള്‍ പ്രകാരമായതിനാല്‍  ഇപ്പോള്‍ 3.80 മീറ്റര്‍ വീതിയിലാണ് ബിഎംബിസി സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയനിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കാലതാമസം നേരിട്ടത്. എംഎല്‍എ തന്നെ മുന്‍കൈ എടുത്ത് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതിനേ തുടര്‍ന്നാണ് ചീഫ് എന്‍ജിനീയര്‍ റോഡ് നിര്‍മ്മാണത്തിന് ഇപ്പോള്‍ അന്തിമാനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it