malappuram local

അറുപതാം വയസ്സിലെ കന്നി വോട്ടിന്റെ നിര്‍വൃതിയില്‍ അസൈനാര്‍

കാളികാവ്: അറുപതാം വയസ്സില്‍ കന്നിവോട്ട് ചെയ്ത നിര്‍വൃതിയിലാണ് ഗായകനും ചിത്രകാരനുമായ അസൈനാര്‍. നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിന് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണിദ്ദേഹം. 26 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ അസൈനാര്‍ അഞ്ചച്ചവിടിക്ക് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തോട് അത്ര മതിപ്പില്ല.
അബൂദാബിയിലെ പ്രസിദ്ധമായ അയാഷ് ആര്‍ട്‌സ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി.അതിനിടെ റേഡിയോ ഏഷ്യ' ഉമ്മുല്‍ ഖുവൈന്‍ റേഡിയോ എന്നിയവയില്‍ സ്ഥിരം അവതാരകനുമായി. ഒട്ടേറെ സ്‌റ്റേജ് ഷോകളിലൂടെ മലയാളത്തിന്റെ സൗന്ദര്യം പുറം ലോകത്തെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.ഇടക്കിടെ നാട്ടില്‍ വരുമ്പോഴൊന്നും തിരഞ്ഞെടുപ്പ് ഒത്തു കിട്ടാറില്ല.
ഒരിക്കല്‍ വോട്ടേഴ് ലിസ്റ്റിലുള്ള താനല്ലെന്ന കാരണം പറഞ്ഞ് ബൂത്തില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടിയും വന്നിട്ടുണ്ട്.ഇ പ്രാവശ്യം ഓണ്‍ലൈന്‍ വഴി പേര്‍ രജിസ്റ്റര്‍ ചെയ്താണ് വോട്ട് തരപ്പെടുത്തിയത്. നാട്ടിലെത്തിയിട്ടും പാട്ടും ചിത്രരചനയും തന്നെയാണ് ജീവിതം.
ഇപ്രാവശ്യം ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പാട്ടു വണ്ടിയില്‍ ഗായകനായിരുന്നു.പഴയ മാപ്പിളപ്പാട്ടുകാരായ എ വി മുഹമ്മദ്.എം പി ഉമ്മര്‍ കുട്ടി.കെ എസ് മുഹമ്മദ് കുട്ടി. മൂസ്സ എരഞ്ഞോളി.വി എം കുട്ടി തുടങ്ങിയവരുടെ ഗായക സംഘത്തിലെ പാട്ടുകാരനായിരുന്നു. ചിത്രരചനയില്‍ മികവു പുലര്‍ത്തിയ അസൈനാര്‍ ജീവന്‍ തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അസൈനാരുടെ പക്ഷം.
Next Story

RELATED STORIES

Share it