kasaragod local

അറിവിന്റെ വാതായനം തുറന്ന് 'കിലുക്കാംപെട്ടി'

തൃക്കരിപ്പൂര്‍: പാമ്പുകളുടെ അത്ഭുത ലോകത്തേക്ക് കടന്നു ചെന്ന്, അവ ഒരിക്കലും മനുഷ്യന്റെ ശത്രുക്കളല്ലെന്ന തിരിച്ചറിവുമായി കിലുക്കാംപെട്ടിയില്‍ ബോധവല്‍ക്കരണ പരിപാടി. തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ്, ഇടയിലക്കാട് നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം, ഇന്‍ടാക് കാസര്‍കോട് ചാപ്റ്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ അവധിക്കാല ക്യാംപാണ് പാമ്പുകളെപ്പറ്റിയുള്ള പരമ്പരാഗതമായ അന്ധവിശ്വാസങ്ങളെ തുറന്നു കാട്ടിയത്.
മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി മവീഷാണ് പാമ്പുകളെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്തത്. ബാലചന്ദ്രന്‍ കൊട്ടോടിയും ക്ലാസിന് നേതൃത്വം നല്‍കി. ക്യാംപ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് ഏഴിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജനാര്‍ദ്ദനന്‍ പുതുശേരിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. കാള കളി, കുതിരകളി, മയിലാട്ടം, കുരങ്ങ് നൃത്തം, നാട്ടു പൊറാട്ട്, ഭഗവതി തെയ്യം, പത്തോളം നാടന്‍ സംഗീത ഉപകരണങ്ങളുടെ അവതരണം എന്നിവ അരങ്ങേറും. കവ്വായിക്കായലോരത്ത് ഇടയിലക്കാട് ബോട്ടുജെട്ടിയിലാണ് ക്യാംപ് നടക്കുന്നത്.
Next Story

RELATED STORIES

Share it