Alappuzha local

അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് കുരുന്നുകള്‍



അമ്പലപ്പുഴ: അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് കുരുന്നുകള്‍. വിജയദശമി ദിനമായ ഇന്നലെ വിവിധ സാംസ്‌കാരിക  സ്ഥാപനങ്ങളിലും നിരവധി ക്ഷേത്രങ്ങളിലും വിദ്യാരംഭ ദിന ചടങ്ങുകള്‍ നടന്നു.സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കേന്ദ്രത്തില്‍ ചെയര്‍മാന്‍ ഡോ. പള്ളിപുറം മുരളി, ഡോ. നെടുമുടി ഹരികുമാര്‍,ഡോ.അമൃത എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. തകഴി സ്മാരകത്തില്‍ നടന്ന വിദ്യാരംഭത്തിന് വൈസ് ചെയര്‍മാന്‍ പ്രഫ. എന്‍ ഗോപിനാഥപിള്ള, എം കെ കേശവ വര്‍മ, ഡിഇഒ കെ പി കൃഷ്ണദാസ് നേതൃത്വം നല്‍കി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തിന്  പുതുമന മധുസൂദനന്‍ നമ്പൂതിരി നേതൃത്വം നല്‍കി. നിരവധി പേര്‍ ക്ഷേത്ര മുറ്റത്ത് മണ്ണിലും ഹരിശ്രീ എഴുതി. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂനിയന്‍ പ്രസിഡന്റ്് എന്‍ കലവൂര്‍ ഗോപിനാഥ്, ടി കെ എം എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പള്‍ ഡോ.എസ് ബി ശ്രീ ജയ, ചന്ദ്രന്‍ പിള്ള എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
Next Story

RELATED STORIES

Share it