kozhikode local

അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ അവരെത്തി



വടകര: അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ എത്തിയ കുരുന്നുകളെ വിപുലമായി പരിപാടികളോടെയാണ് അധ്യാപകരും മറ്റു വിദ്യാര്‍ഥികളും വരവേറ്റത്. അക്ഷരദീപം തെളിയിച്ചും, പല നിറത്തില്‍ പേരെഴുതിയും കുരുന്നുകളെ വരവേറ്റു. സര്‍വ ശിക്ഷാഅഭിയാന്റെ നേതൃത്വത്തില്‍ നടന്ന വടകര നഗര സഭാതല പ്രവേശനോത്സവം എസ്ജിഎംഎസ്ബി സ്‌കൂളില്‍ സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പല നിറത്തില്‍ പേരെഴുതാം പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഡിഇഒ സിഐ വല്‍സല മുഖ്യാതിഥിയായിരുന്നു.പുലിഞ്ഞോളി എസ്ബി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി അശോകന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ എല്‍പി സ്‌കൂളില്‍ അക്ഷരദീപം തെളിയിച്ച് അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ വിപി ജയന്‍ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു. പികെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കീഴല്‍ യുപി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം വാര്‍ഡ് മെംബര്‍ രജിത കോളിയോട്ട് ഉല്‍ഘാടനം ചെയ്തു. ടി ഗിരിജ, വിനീഷ് മണിയൂര്‍ സംസാരിച്ചു. അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്‌കൂളില്‍ വി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പികെ ബിജീഷ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് തല പ്രവേശനോല്‍സവം വെള്ളിക്കുളങ്ങര എല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പിവി കവിത ഉദ്ഘാടനം ചെയ്തു. ചോമ്പാല്‍ നോര്‍ത്ത് എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവത്തോടനുബന്ധിച് ഡിവൈഎഫ്‌ഐ ചോമ്പാല്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ എം ദയാനന്ദന്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. നിഷ പറമ്പത്ത് അധ്യക്ഷത വഹിച്ചു. വില്ല്യാപ്പള്ളി ഗ്രാമപ്പഞ്ചായത്ത് തല പ്രവേശനോല്‍സവം മയ്യന്നൂര്‍ എംസിഎംയുപി സ്‌കൂളില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കൊടക്കലാങ്കണ്ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു. മധുര പലഹാരങ്ങളും പഠനോപകരണങ്ങളും സമ്മാനിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നാടന്‍ പാട്ടും അരങ്ങേറി.തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍സവം വാര്‍ഡ് മെംബര്‍ എഫ്എം മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കാവില്‍ പി മാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടലല്ല, സാമൂഹ്യ ബോധമുള്ള പൗരനായി വളരുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  തോടന്നൂര്‍ ബിആര്‍സി തല പ്രവേശനോത്സവം കുറുന്തോടി യുപി സ്‌കൂളില്‍ തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ അധ്യക്ഷത വഹിച്ചു.  ആയഞ്ചേരി എളയടം എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം കെ കെ നജീബ് ഉദ്ഘാടനം ചെയ്തു. കൂടത്താംകണ്ടി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. താനക്കണ്ടി ബാബു, ആര്‍ ജാഫര്‍ സംസാരിച്ചു. ചീക്കിലോട് യുപി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നാസര്‍ പിലാത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റ് കുഞ്ഞിസൂപ്പി വിതരണം ചെയ്തു. തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം ഗ്രാമപ്പഞ്ചായത്ത് അംഗം ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിപി സലീം അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്കുള്ള കിറ്റ് സ്‌കൂള്‍ മാനേജര്‍ പിഎം മൊയ്തീന്‍ മൗലവി വിതരണം ചെയ്തു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ ബാങ്ക് ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍ മാനേജര്‍ മനോഹരന്‍ വിതരണം ചെയ്തു. എസ്എസ്എല്‍സി എപ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ഥി പിഎം സലിന്‍ജിത്തിന് പിടിഎ ഉപഹാരം നല്‍കി. ആയഞ്ചേരി എംഎല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കുന്നോത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വള്ള്യാട് നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പിപി കവിത അധ്യക്ഷത വഹിച്ചു. മജീഷ്യന്‍ പ്രഫ ബാബു മൂര്‍ക്കോത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി അവതരിപ്പിച്ച മാജിക് അവതരിപ്പിച്ചു. എഇഒ എ പ്രദീപ് കുമാറൊടൊത്ത് നടത്തിയ മാജിക്കില്‍ ശൂന്യതയില്‍ നിന്ന് ബാഗും കുടകളും മറ്റ് പഠനോപകരണങ്ങളും സൃഷ്ടിച്ചത് കുട്ടികളില്‍ ആഹ്ലാദം പരത്തി. കുറ്റിയാടി/ പേരാമ്പ്ര/ മേപ്പയൂര്‍/ നാദാപുരം:  അക്ഷരദീപം തെളിയിച്ചും നവാഗതര്‍ക്ക് സമ്മാനപ്പൊതികള്‍ നല്‍കിയും കലാപരിപാടികള്‍ നടത്തിയും പ്രവേശനോല്‍സവം. നിട്ടൂര്‍ എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഉല്‍സവാന്തരീക്ഷത്തില്‍ നടത്തി. ഗ്രാമപ്പഞ്ചായത്തംഗം ഏരത്ത് ബാലന്‍ ഉദ്ഘാടനം ചെയ്തു. എം ഇ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ വി വിനോദന്‍ മുഖ്യാതിഥിയായിരുന്നു. സ്‌ക്കൂള്‍ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി ഒട്ടകമെത്തിയത് കുട്ടികള്‍ക്ക് കൗതുകമായി. വട്ടോളി ഗവ. യുപി സ്‌ക്കൂളില്‍ നടന്ന കുന്നുമ്മല്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവത്തിന്‍ന്റെ ഭാഗമായാണു ഒട്ടകമെത്തിയത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്  കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. എം എം പ്രകാശന്‍ അധ്യക്ഷതവഹിച്ചു.  പ്രവാസിയായ കരുവാങ്കണ്ടി അബ്ദുല്‍ റഹ്മാനാണു കുട്ടികള്‍ക്ക് ഒട്ടകത്തെ കാണാന്‍ അവസരമൊരുക്കിയത്.മേപ്പയൂര്‍ ഗ്രാമപ്പഞ്ചായത്ത് തല പ്രവേശനോല്‍സവം ചങ്ങരംവെള്ളി എംഎല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി കെ റീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ യൂസപ് കോറോത്ത് അധ്യക്ഷതവഹിച്ചു. മേപ്പയ്യൂര്‍ എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം വ്യത്യസ്തമായ രീതിയില്‍ താളമേളങ്ങളും ഗാനാലാപനങ്ങളും കൊണ്ട് സമ്പന്നമായി. മ്യൂസിക്കല്‍ ഫ്യൂഷന്റെ അകമ്പടിയില്‍ ചലച്ചിത്ര നടി നീരജ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ സുബാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജന്‍ മുഖ്യാതിഥിയായിരുന്നു.  മേപ്പയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. പ്രധാനധ്യാപിക ടി എം ശീതയുടെ അധ്യക്ഷതയില്‍ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.വിളയാട്ടൂര്‍ എളമ്പിലാട് എല്‍പി സ്‌കൂളില്‍ മേലടി ബിആര്‍സി തല പ്രവേശനോല്‍സവം നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷതവഹിച്ചു.  ചാവട്ട എംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെംബര്‍ കെ ഉഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വിജയന്‍ അധ്യക്ഷതവഹിച്ചു. എളമ്പിലാട് എംയുപി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അക്ഷര തൊപ്പിയും അക്ഷരമാലയും അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പ്രവേശനോല്‍സവം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് തല സ്‌കൂള്‍ പ്രവേശനോല്‍സവം ചെറിയ കുമ്പളം ഗവ. എല്‍പി സ്‌കൂളില്‍ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആയിശ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി കെ സുനീഷ് അധ്യക്ഷത വഹിച്ചു. പിള്ള പെരുവണ്ണ ഗവ. എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തംഗം നടുക്കണ്ടി പ്രേമന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുരേഷ് വാഴയില്‍ അധ്യക്ഷത വഹിച്ചു. രാമല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം സുനിത മലയില്‍ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ റാലി, ആക്ടിവിറ്റി കലണ്ടര്‍ പ്രകാശനം, പഠന കിറ്റ് വിതരണം, കലാപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.വെള്ളിയൂര്‍ എയുപി സ്‌കൂളിലെ പ്രവേശനോല്‍സവം വാര്‍ഡംഗം അജിത ഉദ്ഘാടനം ചെയ്തു. ഷിജി കൊട്ടക്കല്‍, പി ഇമ്പിച്ചി മമ്മു, പിടിഎ പ്രസിഡന്റ് വി എം മനോജ്, പ്രധാനാധ്യാപിക വി കെ സൈനബ, പി പി മുഹമ്മദലി സംബന്ധിച്ചു.നൊച്ചാട് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോല്‍സവവും 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപ ചിലവില്‍ വാളൂര്‍ ഗവ യൂപി സ്‌കൂളില്‍ നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെടിബി കല്‍പ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രവേശനോല്‍സവം വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് ഉദ്ഘാടനം ചെയ്തു. കയത്തില്‍ മുങ്ങി താഴ്ന്ന ഒരമ്മയുടെയും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിച്ച നടുവണ്ണൂരിലെ പുതിയോട്ടില്‍ ചന്ദ്രന്റെയും രമയുടെയും മകള്‍ വിസ്മയ കൊളുത്തിയ അക്ഷരവെളിച്ചത്തില്‍ നിന്ന് കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഈ വര്‍ഷത്തെ അധ്യയനത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ എം രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിസ്മയയെ ക്കുറിച്ചുള്ള സിഡി പ്രദര്‍ശനവും നടന്നു. പിടിഎ പ്രസിഡന്റ് എ സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കൂത്താളി പഞ്ചായത്ത്തല പ്രവേശനോല്‍സവം കൂത്താളി എയുപി സ്‌ക്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌വി കെ ബാബു അധ്യക്ഷത വഹിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ ഷീജ നാരായണന്‍. ഷല്‍മ, സാജിദ, പി അച്ചുതന്‍, കെ കെ ഭാസ്‌ക്കരന്‍, ആര്‍ കെ മുനീര്‍ എന്നിവര്‍ സംസാരിച്ചുപുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ കല്ലത്തൂര്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ത്യാ ഭൂപട മാതൃകയില്‍ അണിചേര്‍ന്ന് ദേശീയോദ്ഗ്രഥന പ്രതിഞ്ജയെടുത്തു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ യു ജിതേഷ് അധ്യക്ഷത വഹിച്ചു. വളയം പഞ്ചായത്ത്തല പ്രവേശനോത്സവം ചുഴലി ഗവ. എല്‍പി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം സുമതി ഉദ്ഘാടനം ചെയ്തു.നാദാപുരം സിസിയുപി സ്‌കൂള്‍ നാദാപുരം പ്രവേശനോത്സവം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കല്ലാച്ചി എംഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം നാദാപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് എം കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വാണിമേല്‍ എംയുപി സ്‌കൂള്‍ പ്രവേശനോല്‍സവം പിടിഎ പ്രസിഡന്റ് പൊയില്‍ സൂപ്പി ഉദ്ഘാടനം ചെയ്തു. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വാണിമേല്‍ ഗ്രാമീണ ബാങ്ക് വക കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം ഹെഡ്മാസ്റ്റര്‍ എം അശോകന്‍ നിര്‍വഹിച്ചു.വാണിമേല്‍ പഞ്ചായത്ത് തല പ്രവേശനോല്‍സവം ഭൂമി വാതുക്കല്‍ എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി ദേവി അധ്യക്ഷത വഹിച്ചു.ആയഞ്ചേരി എംഎല്‍പി സ്‌കൂള്‍ പ്രവേശനോല്‍സവം വാര്‍ഡ് മെംബര്‍ രൂപ കേളോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കുന്നോത്ത് അഷ്്‌റഫ് അധ്യക്ഷത വഹിച്ചു.വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവം മാനേജിങ് കമ്മിറ്റി  പ്രസിഡന്റ് ടി ആലിഹസ്സന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്എം കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it