Flash News

'അറിയിപ്പ് ലഭിച്ചിട്ടില്ല; മൗനിയാവാന്‍ മനസ്സില്ല'

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ ഉത്തരവ് കിട്ടിയിട്ടില്ലെന്നും മൗനിയാവാന്‍ മനസ്സില്ലെന്നും ജേക്കബ് തോമസ്. തന്നെ മൗനിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍ അതിന് താന്‍ തയ്യാറല്ല. അഴിമതിക്കെതിരേ സംസാരിക്കുമ്പോള്‍ നിശ്ശബ്ദനാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നത് സ്രാവുകള്‍ക്കൊപ്പമാവുമ്പോള്‍ അതു സ്വാഭാവികമാണ്. താന്‍ നീന്തല്‍ തുടരുമെന്നും സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ചു അദ്ദേഹം പറഞ്ഞു.സര്‍വീസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് നേരത്തേ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ നടപടിക്കും വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തു ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ക്രിമിനല്‍ കേസെടുക്കാന്‍ ആദ്യം സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അതു പിന്‍വലിച്ചിരുന്നു. വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവന്നതും പിന്നീട് സ്ഥാനം നഷ്ടമായതും സര്‍വീസ് സ്റ്റോറിയില്‍ ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലിലായിരുന്നു.
Next Story

RELATED STORIES

Share it