kozhikode local

അറസ്റ്റ് വൈകുന്നത് സ്ത്രീ സമൂഹത്തോടുള്ള അവഗണന: എസ്ഡിപിഐ

വടകര: പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപത്തെ സദയം സ്റ്റുഡിയോ കേന്ദ്രീകരിച്ച് സ്ത്രീകളുടെ വിവാഹ ചടങ്ങുകളിലേതടക്കമുള്ള ആയിരക്കണക്കിന് ഫോട്ടോ മോര്‍ഫ് ചെയ്ത് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ല.
സംസ്ഥാനത്ത് തന്നെ ഇത്രയും സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവം ആദ്യമാണ്. എന്നിട്ടും പൊലീസ് കാണിക്കുന്ന നിസംഗത സ്ത്രീകളോടുള്ള കടുത്ത അവണനയാണ്. ഈ സംഭവം പുറത്ത് വന്നതോടെ വൈക്കിലിശേരി പ്രദേശത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിയായിരിക്കുകയാണ്.
ഇത്തരം കേസുകളില്‍ പൊതുസമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേസിലെ പ്രതികളെ പിടികൂടുന്നത് ഇനിയും വൈകുകയാണങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം കൊടുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സെക്രട്ടറി സിദ്ധീഖ് പുത്തൂര്‍, കമ്മിറ്റിയംഗങ്ങളായ സവാദ് വടകര, കെവിപി ഷാജഹാന്‍, ഗഫൂര്‍ പുതുപ്പണം, എം റഹീം, കെപി മഷ്ഹൂദ് സംസാരിച്ചു. പ്രതികളെ പിടികൂടുന്നതില്‍ വൈകുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും കമ്മിറ്റി യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it