അറബ്-ജൂത പ്രണയനോവലിന് ഇസ്രായേല്‍ സ്‌കൂളില്‍ വിലക്ക്

തെല്‍അവീവ്: ഇസ്രായേല്‍ ഹൈസ്‌കൂളിലെ പാഠപുസ്തകത്തില്‍ അറബ്-ജൂത പ്രണയകഥയായ ഗാദെര്‍ ഹയ ഉള്‍പ്പെടുത്താനുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രാലയം തള്ളി. കൗമാരക്കാരായ കുട്ടികളുടെ മനസ്സില്‍ ഇസ്രായേല്‍-അറബ് ഒത്തുചേരലിനെക്കുറിച്ചുള്ള ചിന്ത ഉളവാക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നിരോധനം. ഇസ്രായേലി എഴുത്തുകാരിയായ ദോറിത് റബിന്യാന്‍സിന്റേതാണു പുസ്തകം.
പാഠപുസ്തകത്തില്‍ നോവല്‍ ഉള്‍പ്പെടുത്താന്‍ നിരവധി അധ്യാപകരും വിദഗ്ധരും നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരോധനം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഉതകുന്നതല്ലെന്നാണു വിദ്യാഭ്യാസമന്ത്രാലയം നല്‍കിയ വിശദീകരണം. ന്യൂയോര്‍ക്കില്‍വച്ച് പ്രണയബദ്ധരാവുന്ന ലിയാത് എന്ന ഇസ്രായേലി പരിഭാഷകയുടെയും ഹില്‍മി എന്ന ഫലസ്തീനി അഭിനേതാവിന്റെയും കഥയാണ് നോവലില്‍ പറയുന്നത്. നോവലിന് ഈവര്‍ഷത്തെ ഏറ്റവും നല്ല പ്രണയകാവ്യത്തിനുള്ള ബെര്‍നെസ്റ്റീന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it