Flash News

അറബ്‌രാജ്യങ്ങളുടെ തീരുമാനത്തിനെതിരേ ഖത്തര്‍



ദോഹ: അറബ്‌രാജ്യങ്ങളുടെ തീരുമാനത്തെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള നീതീകരിക്കാനാവാത്ത നടപടിയാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഖത്തര്‍ ജിസിസിയിലെ സജീവാംഗമാണ്. അതിന്റെ ചാര്‍ട്ടറില്‍ ഖത്തര്‍ ഉറച്ചുനില്‍ക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുകയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് ഖത്തറിന്റേത്. ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it