ernakulam local

അറബി സര്‍വകലാശാല; സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാന്‍ യുഡിഎഫ് നേതൃത്വം നടപടിയെടുക്കണമെന്ന്

പെരുമ്പാവൂര്‍: അറബി സര്‍വകലാശാല സ്ഥാപിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാന്‍ യുഡിഎഫ് നേതൃത്വം സത്വര നടപടിയെടുക്കണമെന്ന് മുസ്‌ലിം സോഷ്യലിസ്റ്റ് അസോസിയേഷന്‍ (എംഎസ്എ) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
എല്‍ഡിഎഫും യുഡിഎഫും തത്വത്തില്‍ അംഗീകരിച്ചിട്ടുള്ള അറബി സര്‍വകലാശാല രൂപീകരണത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരേ ശക്തമായ നടപടി വേണമെന്നും ഈ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പൈതൃകത്തിനും പാരമ്പര്യത്തിനും വിരുദ്ധമായ അസഹിഷ്ണുത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും ഭരണഘടന പദവികളില്‍ ഇരിക്കുന്നവര്‍ ന്യൂനപക്ഷ ദലിത് വിരുദ്ധ നയം പ്രോല്‍സാഹിപ്പിക്കുന്നത് ആപത്കരമാണെന്നും യോഗം വിലയിരുത്തി.
ജില്ലാ ഇസ്‌ലാമിക് സെന്ററില്‍ നടന്ന എംഎസ്എ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി എസ് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, കെ ഇ ബഷീര്‍, എം എസ് അബ്ദുല്ല, ഹനീഫ മുപ്പത്തടം, സലീം തായിക്കാട്ടുകര, ഇബ്രാഹിം കുട്ടി മാറമ്പിള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it