Kottayam Local

അറബി ഭാഷ മുസ്‌ലിംകളുടേത് മാത്രമല്ല: പാളയം പള്ളി ഇമാം സുഹൈബ് മൗലവി

ഈരാറ്റുപേട്ട: അറബി ഭാഷ മുസ്‌ലിങ്ങളുടേത് മാത്രമാണന്ന ധാരണ തെറ്റാണന്നും അത് ലോകത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും സംസാര ഭാഷയായി ഉപയോഗിക്കുന്നുണ്ടന്നും പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു.ഈരാറ്റുപേട്ട അല്‍മനാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റ 30ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മധ്യ പൂര്‍വ ദേശത്തും ആഫ്രിക്കയിലും ഫലസ്തീനിലും അറബി രാജ്യങ്ങളിലും അറബി ഭാഷ മുസ്‌ലിംകളും, ക്രിസ്ത്യനികളും, ജൂതന്മാരും സംസാരിക്കുന്നുണ്ട്. ലോകത്ത് അഞ്ചാമത്തെ ലോക ഭാഷയായി അറബി ഭാഷയെ തിരഞ്ഞെടുത്തിട്ടുണ്ട്. മുസ്‌ലിം ഭാഷയെന്ന ധാരണയ്ക്ക് അടിസ്ഥാനം വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണെന്നതു കൊണ്ടാണ്. ലോകോത്തര സാഹിത്യത്തില്‍ അറബി ഭാഷ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്‍ കേരളത്തില്‍ അറബി സര്‍വകാലാശാല രുപവല്‍ക്കരിക്കണെമെന്ന് പറഞ്ഞിട്ടുണ്ട്, അറബി നാടുമായി നമുക്കുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. അതു കൊണ്ട് കേരളത്തില്‍ അറബി സര്‍വകലാശാല അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റും അറബിക് ഡിപാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് ദിനാഘോഷം നടത്തിയത്. യോഗത്തില്‍ അറബി ഭാഷാ മലയാളം ശബ്ദകോശം മലയാളിക്ക് നല്‍കിയ കെ പി എഫ് ഖാന്‍ സാഹിബ്, ദീര്‍ഘകാലം ഈരാറ്റുപേട്ട നൈനാര്‍പള്ളി ഇമാമായി സേവനം അനുഷ്ടിക്കുന്ന മുഹമ്മദ് ഇസ്മായില്‍ മൗലവി, ഈരാറ്റുപേട്ടയില്‍ ഖുര്‍ആന്‍ പഠനം വ്യാപകമാക്കിയ മുഹമ്മദ് ഉനൈസ് മൗലവി എന്നിവരെ ആദരിച്ചു. ഐജിടി ചെയര്‍മാന്‍ കെ പി ബഷീര്‍ അധ്യക്ഷത വഹിച്ചു, സൈഫുദ്ദീന്‍, ഐജിടി സെക്രട്ടറി കെ കെ സാദിഖ്, പ്രിന്‍സിപ്പല്‍ എസ് സാദിഖ്, അഡ്മിനസ്‌ട്രേറ്റര്‍ മുഹമ്മദ് ഷാഫി, ഹബീബുല്ലാ ഖാന്‍, ഷീജ മന്‍സൂര്‍, അറബിക് വിഭാഗം മേധാവി അല്‍ അമീന്‍ സംസാരിച്ചു. കുട്ടികളുടെ അറബിക് കലാ പരിപാടികളും അരങ്ങേറി.അറബിക് ഡേയുമായി ബന്ധപ്പെട്ട് മുസ് ലിം ഗവ. എല്‍പി സ്‌കൂളില്‍ നടന്ന മല്‍സരത്തില്‍ വിജയിച്ച അല്‍മാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാന വിതരണവും നടത്തി.
Next Story

RELATED STORIES

Share it