അറബി ഭാഷ പരിശീലന പദ്ധതിയൊരുക്കി സൗദി എംബസി

മലപ്പുറം: ഇന്ത്യയിലെ വിവധ യൂനിവേഴ്‌സിറ്റി, കോളേജ് അധ്യാപകര്‍ക്കായി അറബി ഭാഷ പഠന പരിശീലനത്തിനായി ഡല്‍ഹിയിലെ സൗദി എംബസി പദ്ധതികള്‍ ഒരുക്കി. അടുത്ത അക്കാദമിക വര്‍ഷത്തില്‍ ജൂലൈ 15 മുതല്‍ ആഗസ്ത് 14വരെ അറബി ഭാഷ മാസാചരണം എന്ന പേരിലാണ് പരിപാടി.
സാംസ്‌കാരിക പ്രദര്‍ശനം, അക്കാദമിക സ്ഥാപന സന്ദര്‍ശനം, സിമ്പോസിയം എന്നിവ ഈ പരിപാടിയുടെ ഭാഗമാണ്. ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് അറബിക് ടീച്ചേഴ്‌സ് ആന്റ് സ്‌കോളേഴ്‌സുമായി സഹകരിച്ചാണ് ഡല്‍ഹിയിലെ രണ്ടു സെമിനാറുകള്‍. ആസാം യൂനിവേഴ്‌സിറ്റി, ജാമിയ ആലിയ (കല്‍ക്കത്ത), ഡല്‍ഹി യൂനിവേഴ്‌സിറ്റി, മദ്രാസ് യൂനിവേഴ്‌സിറ്റി, ലക്‌നോ യൂനിവേഴ്‌സിറ്റി, കശ്മീര്‍ യൂനിവേഴ്‌സിറ്റി, അലിഗഡ് യൂനിവേഴ്‌സിറ്റി, ഉസ്മാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളാണ് മുഖ്യ പരിശീലന കേന്ദ്രങ്ങള്‍. പരിപാടിയോടനുബന്ധിച്ച് ജൂലൈ 25, 26 ദിവസങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അറബി ഭാഷ പഠനം ഇന്ത്യയില്‍: പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന സെമിനാറും ആഗസ്ത് 1, 2 തിയ്യതികളില്‍ ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ അറബി പണ്ഡിതന്മാരുടെ സംഭാവനകളെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.
ജൂലൈ 31 മുതല്‍ ആഗസ്ത് 16വരെ കേരളത്തിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രതിനിധികള്‍ അറബി പഠനസ്ഥിതി വിലയിരുത്തും. കള്‍ച്ചറല്‍ എക്‌സിബിഷനും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കന്നുണ്ട്. പരിപാടിയുടെ കേരളത്തിലെ മുഖ്യ സഹകാരി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗമാണ്.
Next Story

RELATED STORIES

Share it