palakkad local

അറബിക് സെമിനാര്‍: സ്വാഗതസംഘം രൂപീകരിച്ചു

പട്ടാമ്പി:  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് അറബിക് യൂണിറ്റ്, പട്ടാമ്പി ഗവ.സംസ്‌കൃത കോളജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് നടത്തുന്ന സംസ്ഥാന തല അറബിക് സെമിനാറിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
ഇന്നലെ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ കെ പി ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍, പി കൃഷണന്‍ അധ്യക്ഷനായി. അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.സുനീതി ദേവി, ഐ എം ഇ മാരായ ഹമീദ്, വി കെ.എ റഷീദ്, പി കെ യൂസുഫ്, അസിസ്റ്റന്റ് എഡ്യുക്കേഷനല്‍ ഓഫീസര്‍ ഡി ഷാജിമോന്‍,  പ്രിന്‍സിപ്പല്‍ പ്രഫ.പി കെ പ്രസന്ന പ്രൊഫ.മുഹമ്മദ് അഷ്‌റഫ് , കൗണ്‍സിലര്‍ സി എ റാസി,അറബിക് അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി വി അബ്ദുല്‍ റസാഖ്, അധ്യാപക സംഘടനാനേതാക്കളായ വി റഷീദ്, ഇ ടി സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ (ചെയര്‍മാന്‍), പി കൃഷ്ണന്‍ (ജന. കണ്‍വീനര്‍) ,ഒ റഹീം (ട്രഷറര്‍) എ ഹമീദ് ( കണ്‍വീനര്‍), വി അബ്ദുല്‍ റഷീദ് പ്രോ ഗ്രാം, നിസാര്‍ അഹ്മദ് സ്‌റ്റേജ് & സൗണ്ട്, മരക്കാര്‍ അലി  ഭക്ഷണം, ടി സൈതലവി  പ്രചാരണം, ഫൈസല്‍ ബാബു  വളണ്ടിയര്‍മാരാകും. ഡിസംബര്‍ 16 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലാണ്  സംസ്ഥാന തല അറബിക് സെമിനാര്‍ നടക്കുക.
Next Story

RELATED STORIES

Share it