ernakulam local

അറബിക് സാഹിത്യോല്‍സവം; പെരുമ്പാവൂര്‍ ചാംപ്യന്‍മാര്‍

കോതമംഗലം: 28ാമത് സ്‌കൂള്‍ കലോല്‍സവത്തിലെ അറബിക് സാഹിത്യോല്‍സവത്തില്‍ പെരുമ്പാവൂര്‍ ഉപജില്ലക്ക് കിരീടം. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കരുത്ത് തെളിയിച്ചാണ് അറബിക് മല്‍സരങ്ങളില്‍ പെരുമ്പാവൂര്‍ പെരുമ നിലനിര്‍ത്തിയത്. യുപി വിഭാഗത്തില്‍ 65 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റുമുള്‍പ്പെടെ പെരുമ്പാവൂര്‍ ആകെ 160 പോയിന്റ് കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗം യുപിയില്‍ വൈപ്പിന്‍ ഉപജില്ലയിലെ എടവനക്കാട് ഹിദായത്തു ല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 58 പോയിന്റുകളോടെയാണ് ചാംപ്യന്‍പട്ടം നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 81 പോയിന്റുകള്‍ നേടിയ തമ്മനം എംപിഎം എച്ച്എസാണ് ജേതാക്കള്‍. തമ്മനം സ്‌കൂളിന്റെ തുടര്‍ച്ചയായ പതിനാറാം ഓവറോള്‍ കിരീടമാണിത്.
ഉപജില്ലാ തലത്തില്‍ യുപി വിഭാഗത്തില്‍ 61 പോയിന്റുകള്‍ വീതം നേടിയ ആലുവ, കോതമംഗലം, തൃപ്പൂണിത്തുറ ഉപജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. വൈപ്പിന്‍ 58 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 89 പോയിന്റ് വീതം നേടിയ വൈപ്പിനും കോലഞ്ചേരിയും റണ്ണേഴ്‌സ് അപായി. 83 പോയിന്റുകളോടെ മട്ടാഞ്ചേരി ഉപജില്ല മൂന്നാംസ്ഥാനം നേടി. യുപി വിഭാഗം സ്‌കൂളില്‍ 43 പോയിന്റുകള്‍ നേടി മൂവാറ്റുപുഴ എംഐഇടി എച്ച്എസ് റണ്ണേഴ്‌സ് അപായി. ചെങ്ങമനാട് സര്‍ക്കാര്‍ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം (40). എംപിഎം എച്ച്എസ് തമ്മനം (38), മട്ടാഞ്ചേരി പനയപ്പിള്ളി എംഎംഒവി എച്ച്എസ്എസ് (33) സ്‌കൂളുകള്‍ ആദ്യ അഞ്ചി ല്‍ ഇടംപിടിച്ചു. ഹൈസ്‌കൂളില്‍ എടവനക്കാട് എച്ച്‌ഐ എച്ച്എസ്എസ് രണ്ടാം സ്ഥാനവും (76), മോറക്കാല സെന്റ് മേരീസ് എച്ച്എസ്എസ് (58) മൂന്നാം സ്ഥാനവും നേടി. കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്‌കൂള്‍ (56), എംഐടി എച്ച്എസ് മൂവാറ്റുപുഴ (49) സ്‌കൂളുകള്‍ യഥാക്രമം നാ ലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
Next Story

RELATED STORIES

Share it