Kollam Local

അറബിക് സര്‍വകലാശാല: സര്‍ക്കാര്‍ വാക്ക്പാലിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍



കൊല്ലം: എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ നിര്‍ദ്ദിഷ്ട അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന വിഷയത്തില്‍ അലംഭാവം പ്രകടിപ്പിക്കാതെ ഉടന്‍ തന്നെ ഇതുസംബന്ധിച്ച നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഷാര്‍ജാ സുല്‍ത്താന്‍ കേരളത്തിന് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും അറബി പഠനത്തിനും ഗവേഷണത്തിനും സ്ഥാപനം ഉണ്ടാക്കുമെന്നും ഉറപ്പു നല്‍കിയ അവസരത്തില്‍ അറബിക് സര്‍വകലാശാലാ വിഷയം ഉന്നയിക്കുന്നതില്‍ അധികാരികള്‍ മൗനം ഭജിച്ചതില്‍ യോഗം ഖേദം പ്രകടിപ്പിച്ചു. അറബിക് സര്‍വകലാശാലാ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും യോഗം ആരോപിച്ചു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന യോഗം കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം എ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം എസ് മൗലവി, എ നിസാമുദ്ദീന്‍, എം ഇമാമുദ്ദീന്‍, മുഹമ്മദ് ബഷീര്‍, ഹംസ എ കഴുവേലി, കല്ലമ്പലം ഷെഫീഖ് മൗലവി, യു അബ്ദുല്‍ ബാരി, ഹാഷിം ഹാജി, അബ്ദുല്‍ റഹുമാന്‍, ബഷീര്‍ നഗരൂര്‍, അബു സുമ്മയ്യ, മുഹമ്മദ് മുബീന്‍, ജെ എം അസ്്‌ലം സംസാരിച്ചു.
Next Story

RELATED STORIES

Share it