അറബിക് കലോല്‍സവത്തില്‍  എക്‌സ്‌പോയും ഭാഷാ സെമിനാറും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി നടത്തുന്ന അറബിക് കലോല്‍സവത്തില്‍ അറബിക് എക്‌സ്‌പോ, അറബിക് ഭാഷാ സെമിനാര്‍, ഭാഷാ പണ്ഡിത സമാദരണം എന്നിവ നടത്തും.
അറബിക് എക്‌സ്‌പോ മന്ത്രി കെപി മോഹനനും അറബിക് ഭാഷാ സെമിനാര്‍ മന്ത്രി പികെ അബ്ദുറബ്ബും ഭാഷാ പണ്ഡിത സമാദരണം മന്ത്രി വിഎസ് ശിവകുമാറും ഉദ്ഘാടനം ചെയ്യും.
അറബിക് ഭാഷയുടെ ആഗോള പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഷെയ്ക്ക് മുഹമ്മദ് (അസോഷ്യേറ്റ് പ്രഫസര്‍ എംയുഎ കോളജ്, മലപ്പുറം) ഡോ. എ. മുഹമ്മദ് ബഷീര്‍ (റിട്ട: ടീച്ചര്‍ എജ്യൂക്കേറ്റര്‍, ജിടിടിഐ കൊല്ലം) എം ഇമാമുദ്ദീന്‍ (മുന്‍ സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍) എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഡോ. എം എസ് മൗലവി (മുന്‍ സംസ്ഥാന എഎസ്ഒ) മോഡറേറ്ററായിരിക്കും.
അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കുംവേണ്ടി നിസ്തുല സേവനം സമര്‍പ്പിച്ചിട്ടുള്ള ഭാഷാ പണ്ഡിതരായ ഡോ. നിസാറുദ്ദീന്‍, ഡോ. പൂവച്ചല്‍ എന്‍ അലിയാരുകുഞ്ഞ,് ഡോ. എ മുഹമ്മദ് ബഷീര്‍, ചന്ദനത്തോപ്പ് ഷിഹാബുദ്ദീന്‍ മൗലവി, കുഞ്ഞഹമ്മദ്, വെമ്പായം എ അലിയാരുകുഞ്ഞ്, സുലൈഖാ ബീവി, കണിയാപുരം ഷറഫൂദ്ദീന്‍ മൗലവി, പേരുമല അലിയാരുകുഞ്ഞ്, എ കെ എം ബഷീര്‍്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എന്‍ എ സലിം ഫാറൂഖി, എ എ വഹാബ് തൃശൂര്‍ എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിക്കും.
പണ്ഡിത സമാദരണത്തില്‍ മേയര്‍ വി കെ പ്രശാന്തും ഭാഷാ സെമിനാറില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാറും അധ്യക്ഷത വഹിക്കും. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചെയര്‍മാനും ഇടവം ഖാലിദ് കുഞ്ഞ് കണ്‍വീനറുമായാണ് അറബിക് കലോല്‍സവ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it