അറബിക് അക്കാദമി നാടന്‍ കലാ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു

തിരുവനന്തപുരം: കേരള അറബിക് അക്കാദമി ഭാഷാ സാഹിത്യ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നാടന്‍ കലകളെയും നാടന്‍കല പരിപോഷണ മേഖലയുമായി ബന്ധപ്പെട്ട കലാകാരന്മാരുടെയും ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രചാരത്തിലുള്ളതും അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ പൈതൃക സമ്പന്നവും അമൂല്യവുമായ നാടന്‍ കലകളെക്കുറിച്ചും നാടന്‍കലാ വിദഗ്ധരെക്കുറിച്ചുമുള്ള വിശദാംശങ്ങളടങ്ങിയ സമ്പൂര്‍ണ ഡയറക്ടറിയാണ് തയ്യാറാക്കുന്നത്. വിശദമായ ബയോഡാറ്റയും വ്യാപൃതമായ നാടന്‍ കലയെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും അയക്കണം. നാടന്‍ കലകള്‍ സംബന്ധമായി അഗാധമായ പാണ്ഡിത്യമുള്ളവര്‍, നാടന്‍ കലകളുടെ വിശദമായ ചരിത്രം, ലഭ്യമായ ഗവേഷണ പഠനങ്ങള്‍, വര്‍ത്തമാന കാലഘട്ടത്തില്‍ നാടന്‍ കലകള്‍ക്ക് എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ പ്രചാരംനല്‍കാം തുടങ്ങിയ വിഷയങ്ങളാണ് അയക്കേണ്ടത്. വിശദാംശങ്ങള്‍ ഏപ്രില്‍ 15നകം ഷാനവാസ് അബ്ദുല്‍ ഗഫൂര്‍, ചെയര്‍മാന്‍, കേരള അറബിക് അക്കാദമി ഭാഷാ സാഹിത്യ സാംസ്‌കാരിക നിലയം, വക്കം പിഒ, പിന്‍ 695308, തിരുവനന്തപുരം, ഫോണ്‍ 9400850207 എന്ന വിലാസത്തില്‍ അയക്കുക.
Next Story

RELATED STORIES

Share it