Flash News

അറബിക്കടലില്‍ പാക് - ചൈന സംയുക്ത സൈനികാഭ്യാസം



ബെയ്ജിങ്: പാകിസ്താനുമായി ചേര്‍ന്ന് അറബിക്കടലില്‍ സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് ചൈന. ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളം അറബിക്കടലില്‍ സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പരിശീലനത്തെ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.ചൈനീസ് നാവികസേനയുടെയും പാകിസ്താന്റെയും പടക്കപ്പലുകള്‍ സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. നാലു ദിവസത്തെ പരിശീലനത്തിനായി മൂന്നു പടക്കപ്പലുകള്‍ അയക്കുമെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചു. പരിശീലനത്തിന്റെ ഭാഗമായി ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയിട്ടുണ്ട്. മിസൈല്‍ നിയന്ത്രണ സംവിധാനമുള്ള കപ്പലുകളും കറാച്ചി തീരത്ത് എത്തിയവയില്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it