Pathanamthitta local

അറഞ്ഞിക്കല്‍-കുഴിക്കാട് റോഡിന് 50 ലക്ഷം അനുവദിച്ചു



ചുങ്കപ്പാറ: എഴുമറ്റൂര്‍-കോട്ടാങ്ങല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറഞ്ഞിക്കല്‍-കുഴിക്കാട് റോഡിന്  ശാപമോക്ഷം. റോഡിന്റെ പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.  എഴുമറ്റൂര്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലൂടെ കോട്ടങ്ങലിലേക്ക് പോവുന്ന ആറു മീറ്റര്‍ വീതിയുള്ള പ്രധാന റോഡാണ് ഇത്. ഉപ്പുമാങ്കല്‍ കോളനിയില്‍ കൂടി കടന്നുപോവുന്ന റോഡ്  10 വര്‍ഷത്തിലധികമായി തകര്‍ന്നു കിടക്കുകയാണ്. തകര്‍ന്ന റോഡിലൂടെ ഓട്ടോയും മറ്റുവാഹനങ്ങളും കഷ്ടിച്ച് ഉപ്പുമാങ്കല്‍ കോളനി വരെ എത്തിയിരുന്നു. ബാക്കി ഭാഗം സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നു കിടക്കുകയാണ്. 200ലധികം കുടുംബങ്ങളാണ് റോഡിന് പ്രത്യക്ഷമായി ആശ്രയിക്കുന്നത്. ഈ റോഡ് പുനരുദ്ധരിക്കുന്നതോടെ വായ്പ്പൂരിലേക്കും ചാലാപ്പള്ളിയിലേക്കുമുള്ള എളുപ്പവഴിയാവും. പ്രദേശവാസികള്‍ നിലവില്‍ മൂന്നു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് എഴുമറ്റൂരും ചാലാപ്പള്ളിയിലും എത്തി ബസ് കയറുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാലുടന്‍ നിര്‍മാണം ആരംഭിക്കും.
Next Story

RELATED STORIES

Share it