Alappuzha local

അര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കയര്‍ ചിത്രവുമായി കയര്‍ കേരള



ആലപ്പുഴ: ഒക്ടോബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ നടക്കുന്ന കയര്‍ കേരളയ്ക്കു മുന്നോടിയായി 500 മീറ്റര്‍ നീളമുള്ള കയര്‍ പായയില്‍ ചിത്രരചന പൂര്‍ത്തിയായി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കയര്‍ പ്രതലത്തില്‍ ഇത്തരമൊരു ചിത്രരചന നടക്കുന്നത്. ലളിതകലാ അക്കാദമിയുമായി ചേര്‍ന്നാണ് ആലപ്പുഴ ബീച്ചില്‍ കയര്‍ ചിത്രം ഒരുക്കിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് ക്യൂറേറ്റര്‍. കയര്‍ കേരള തുടങ്ങുമ്പോള്‍ ഈ വന്‍ ബാനര്‍ പരിപാടി നടക്കുന്ന ഇഎംഎസ് സ്‌റ്റേഡിയത്തിലേക്ക് മാറ്റിസ്ഥാപിക്കും..ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളില്‍നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചും വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കും വിധത്തിലുമാണ് ഇത്തവണ കയര്‍കേരളയുടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതും കയര്‍ പായയിലെ ചിത്രം വര അത്തരത്തിലൊരു സംരംഭമാണെന്നും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, ഫോമില്‍ എംഡി: ഡോ  എസ് രത്‌നകുമാരന്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it