malappuram local

അര്‍ഹരായവരുടെ അപേക്ഷയില്‍ മാത്രം ധനസഹായം നല്‍കണമെന്ന്

പൊന്നാനി: കനത്ത മഴയിലും, പ്രളയത്തിലും, വീടുകളിലും മറ്റും വെള്ളം കയറി ദുരിതം അനുവദിച്ചിട്ടുള്ളവരോ, വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നാശനഷ്ടം സംഭവിച്ചവര്‍ മാത്രമെ ധനസഹായത്തിന് വില്ലേജ് ഓഫിസര്‍മാര്‍ മുഖേന അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് പൊന്നാനി താലൂക്ക് വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. അനര്‍ഹരായ നിരവധി പേര്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് താലൂക്ക് വികസന സമിതി തീരുമാനം കൈകൊണ്ടത്. അര്‍ഹത ഇല്ലാത്തവര്‍ ധനസഹായം കൈപ്പറ്റുന്നത് ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വര്‍ഷം തടവും , പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായതിനാല്‍ അനര്‍ഹര്‍ നടപടി നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഈ കാര്യം, ജനപ്രതിനിധികളും, പാര്‍ട്ടി പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും തഹസില്‍ദാര്‍ പറഞ്ഞു. പ്രളയ സമയത്തും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായവരെ യോഗം അനുമോദിച്ചു. താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 484 കുടുംബങ്ങള്‍ക്ക് ആദ്യ ഘഡുവായി 3800 രൂപ വീതം നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു. പൊന്നാനി തഹസില്‍ദാര്‍ പി അന്‍വര്‍ സാദത്തിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ ഓഫിസ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it