അര്‍ഹമായ പ്രതിഫലം

അര്‍ഹമായ പ്രതിഫലം
X

prathifalamബസറയിലെ സുല്‍ത്താന്‍ അമിന്‍ഷ നല്ല ഭരണാധികാരിയായിരുന്നെങ്കിലും മഹാപിശുക്കനായിരുന്നു. സുല്‍ത്താന്റെ പുത്രനായിരുന്ന ഷാഹിര്‍. ഒരിക്കല്‍ രോഗം വന്ന് ഷാഹിര്‍ കിടപ്പിലായി. നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഒരു ഫലവും ഉണ്ടായില്ല. രോഗത്തിന് ശമനം വന്നതേയില്ല.
ഒടുവില്‍ അയല്‍ രാജ്യത്തെ പ്രമുഖനായ ഒരു വൈദ്യരെ സുല്‍ത്താന്‍ വരുത്തി. മകന്റെ അസുഖം ഭേദമാക്കിയാല്‍ പതിനായിരം ദിര്‍ഹം പാരിതോഷികം തരാമെന്ന് സുല്‍ത്താന്‍ വാക്കു കൊടുത്തു. വൈദ്യന്‍ ഷാഹിനെ വിശദമായി പരിശോധിച്ചു. എന്നിട്ട് അപൂര്‍വ്വമായ ഒരു മരുന്ന് ഷാഹിമിനു നല്‍കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഷാഹിര്‍ കണ്ണുതുറന്ന് എഴുന്നേറ്റിരുന്നു. ഇത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അവര്‍ വൈദ്യനെ അഭിനന്ദിച്ചു.
എന്നാല്‍ സുല്‍ത്താന് അത് അത്രവലിയ കാര്യമായെന്ന് തോന്നിയില്ല. നിസ്സാരമായ ഒരുമരുന്നല്ലെ കൊടുത്തത്? അതിന് പതിനായിരം ദിര്‍ഹം നല്‍കേണ്ടതുണ്ടോയെന്ന് സുല്‍ത്താന്‍ ശങ്കിച്ചു. വൈകാതെ വൈദ്യനു സുല്‍ത്താന്‍ സമ്മാനം നല്‍കി. പത്ത് ദിര്‍ഹം! വൈദ്യന് കാര്യം മനസ്സിലായി. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അദ്ദേഹം പറഞ്ഞു.
'സുദ്ദൂര് രോഗം ഭേദമായെങ്കിലും പുത്രന് നല്ല ക്ഷീണമുണ്ടാകും. അതുകൊണ്ട് ഞാനിന്നു നല്‍കിയ ഔഷധം നാളെയും കൊടുക്കണം. സുല്‍ത്താന്‍ സമ്മതിച്ചു. യാത്രപറഞ്ഞ് വൈദ്യന്‍ സ്ഥലം വിട്ടു. പിറ്റ്യേന്ന് വൈദ്യന്‍ പറഞ്ഞതുപോലെ സുല്‍ത്താന്‍ മകന് മരുന്ന് നല്‍കി. മരുന്ന് കുടിക്കേണ്ട താമസം ഷാഹിര്‍ കിടപ്പലായി. പിന്നീട് എത്ര മരുന്ന് നല്‍കിയിട്ടും കാര്യമുണ്ടായില്ല. സുല്‍ത്താന്  പരിഭ്രമമായി. സുല്‍ത്താന്‍ ഉടനെ തന്നെ വൈദ്യരെ കൊണ്ടുവന്നു. അദ്ദേഹം മറ്റൊരു മരുന്നു നല്‍കി അസുഖം ഭേദമാക്കി. പിന്നെ പറഞ്ഞു: ' സുദ്ദൂര്‍ ഷാഹിദിനെ രക്ഷിച്ച അതേ മരുന്നിനു തന്നെ രോഗമുണ്ടാക്കാന്‍ കഴിവുണ്ടെന്ന് അങ്ങേക്ക് മനസ്സിലായില്ലേ? ഞാന്‍ നല്‍കിയ മരുന്നിന്റെ വിലയല്ല പ്രധാനം. രോഗം എന്തെന്ന് മനസ്സിലാക്കാനും അതിനു പറ്റിയ മരുന്ന് ഏതെന്ന് പരീക്ഷിച്ചറിയാനും നിരവധി കൊല്ലത്തെ പരിശ്രമം വേണം. അതിന്റെ വിലയാണ് ആദ്യമേ ആവശ്യപ്പെട്ടത്'.
സുല്‍ത്താന് തന്റെ തെറ്റ് ബോധ്യമായി. അദ്ദേഹം വൈദ്യനോട് ക്ഷമചോദിച്ചു. വാഗ്ദാനം നല്‍കിയ തുകനല്‍കി.

Next Story

RELATED STORIES

Share it