അര്‍ധസേനയുടെ ആറു കമ്പനികള്‍ കൂടി ഷില്ലോങിലേക്ക്

ഷില്ലോങ്: മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് ആറു കമ്പനി അര്‍ധസേനയെക്കൂടി അങ്ങോട്ട് അയക്കാന്‍ കേന്ദ്രം അനുമതി നല്‍കി.
ഞായറാഴ്ച രാത്രിയാണ് വീണ്ടും ആക്രമണം തുടങ്ങിയത്. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഷില്ലോങില്‍ ഇന്നലെ തുടര്‍ച്ചയായ നാലാം ദിവസവും ജനജീവിതം സ്തംഭിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങളെ ല്ലാം അടഞ്ഞു കിടക്കുകയാ ണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദിച്ചതിനെതുടര്‍ന്നാണ് നഗരത്തിലെ പഞ്ചാബി ലൈന്‍ മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ച ആക്രമണം തുടങ്ങിയത്. അക്രമത്തില്‍ പോലിസുകാരടക്കം 10ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരത്തിലെ കലാപബാധിതമായ 14 ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഡിജിപി എസ് ബി സിഭ് അറിയിച്ചു. നാലു സിആര്‍പിഎഫ് കമ്പനികളെയും രണ്ട് ഐടിബിപി കമ്പനികളെയും നഗരത്തില്‍ അധികമായി വിന്യസിക്കും. ഏത് അടിന്തിര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തിന്റെ എസ്എഫ്-10 കമാന്‍ഡോകളും ജില്ലാ സേനകളും നേരത്തേ തന്നെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it