kannur local

അര്‍ധരാത്രി വീട്ടില്‍ പോലിസ് അതിക്രമം

തലശ്ശേരി: വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തരുടെ വീട്ടില്‍ പോലിസ് അതിക്രമം. സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് വീട്ടില്‍ അതിക്രമിച്ച് കയറുകായായിരുന്നു. പോലിസിന്റെ നീക്കം ചോദ്യം ചെയയതിനു കുടുംബനാഥനെതിരേയും കേസെടുത്തിട്ടുണ്ട്. തലശ്ശേരി എസ്‌ഐ സാജുവും സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധനയക്കെത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പക്ഷപാതപരമായി പെരുമാറുകയും കള്ളകേസുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന എസ്‌ഐ സാജുവിന്റെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് തലശ്ശേരി മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. എസ്‌ഐയുടെ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it