malappuram local

അര്‍ധരാത്രിയില്‍ ഇതര സംസ്ഥാന വനിതയുടെ പ്രസവ ശുശ്രൂഷയ്‌ക്കെത്തി ബിന്ദു മാതൃകയായി

വേങ്ങര: അര്‍ദ്ധരാത്രിയില്‍ ഇതര സംസ്ഥാന വനിതക്ക് പ്രസവ ശുശ്രൂഷക്കെത്തി ബിന്ദു മാതൃകയായി. വേങ്ങര പാക്കടപൊറായ കുറ്റൂരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ സാന്ദ്ര (28) യുടെ പ്രസവ ശുശ്രൂഷക്കാണ് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ ബിന്ദു അര്‍ദ്ധരാത്രിയില്‍ ഓടിയെത്തിയത്.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ സാന്ദ്രക്ക് പ്രസവവേദനയെടുത്ത് വൈദ്യസഹായമില്ലാതെ കഷ്ട്ടപെട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കിലോമീറ്ററുകള്‍ താണ്ടി ബിന്ദു രാത്രിയില്‍ കുറ്റൂരില്‍ എത്തിയത്.
ഊരകം പുത്തന്‍പീടികയില്‍ താമസക്കാരിയായ ബിന്ദു തന്റെ മകള്‍ നിമിഷയെയും കൂട്ടി വേങ്ങരയില്‍ എത്തി അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സും ഒരു സഹായിയും കൂട്ടിയാണ് സാന്ദ്രയുടെ വാടക വീട്ടിലെത്തിയത്.
ആംബുലന്‍സ് എത്തിയപ്പോഴേക്കും സാന്ദ്ര ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ നല്‍കി രക്ഷിക്കുക ചെയ്തു  അമ്മയേയും കുത്തിനേയും തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് ശേഷം രാവിലെയാണ് ബിന്ദു മടങ്ങിയത്.
തുടര്‍ന്ന് തിങ്കളാഴ്ച്ച വേങ്ങര സിഎച്ച്‌സിയിലെ ഏതാനും ജീവനക്കാര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തുകയും നാലു കുഞ്ഞുങ്ങളുള്ള സാന്ദ്രയുടെ ആരാഗ്യം നിലനിര്‍ത്തുന്നതിന്നായി പ്രസവം നിര്‍ത്തലാക്കാനാവശ്യമായ ശസ്ത്രക്രിയ അടക്കം നിര്‍ദ്ദേശിക്കുകയും ചെയ്തു.
പലപ്പോഴും തങ്ങളുടെ ചുമതലകള്‍ അടക്കം മറന്ന് ജീവനക്കാര്‍ ജനങ്ങളോട് പെരുമാറുമ്പോള്‍ ഇതര സംസ്ഥാനക്കാര്‍ക്ക് രക്ഷയായത്തി മനുഷ്യ ജീവന്റെ വില മഹത്തരമാണെന്ന സന്ദേശമെത്തിക്കുകയാണ് ബിന്ദു.
Next Story

RELATED STORIES

Share it