അര്‍ജന്റീന പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മൗറിഞ്ഞൊ മക്രി അധികാരത്തിലേക്ക്

ബ്യൂണസ് ഐറിസ്: അന്‍ജന്റീനയില്‍ 12 വര്‍ഷക്കാലം നീണ്ടുനിന്ന ഇടതുപക്ഷ ഭരണത്തിനു വിരാമമിട്ട് പ്രതിപക്ഷ യാഥാസ്ഥിതിക പാര്‍ട്ടി അധികാരത്തിലേക്ക്. പ്രതിപക്ഷസ്ഥാനാര്‍ഥി മൗറിഞ്ഞൊ മക്രിയായിരിക്കും അടുത്ത പ്രസിഡന്റ്.
അതിശയകരമായ ഒരു പുതിയ ഭരണത്തിനു തുടക്കം കുറിക്കുമെന്നും ഇടതു സാമ്പത്തിക നയങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്കു കൊണ്ടുവരുമെന്നും ഫലം പുറത്തുവന്നശേഷം മക്രി പ്രതികരിച്ചു. ഭരണകക്ഷി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡാനിയേല്‍ സിയോളി തോല്‍വി സമ്മതിച്ചു.
മക്രി 53 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ സിയോളിക്ക് 47 ശതമാനം വോട്ടുകളാണ് നേടാന്‍ കഴിഞ്ഞതെന്നു തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു.
നിലവിലെ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡീ കേര്‍ച്ച്‌നറും ഭര്‍ത്താവ് നെസ്റ്റര്‍ കേര്‍ച്ച്‌നറും ഏറെക്കാലമായി സ്വന്തമാക്കി വച്ചിരുന്ന ഭരണത്തിനാണ് മക്രി അന്ത്യംകുറിച്ചിരിക്കുന്നത്. 1983ല്‍ രാജ്യത്ത് പട്ടാളഭരണം അവസാനിപ്പിച്ചതിനുശേഷം അധികാരത്തിലെത്തുന്ന പെറോണിസ്റ്റ് (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി നേതാവല്ലാത്ത മൂന്നാമത്തെ പ്രസിഡന്റായിരിക്കും മക്രി.
Next Story

RELATED STORIES

Share it